ന്യൂഡൽഹി: ഭക്തനായി വന്ന് ഭഗവാന്റെ സ്വർണം കടത്തിയ കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന് സുപ്രീം കോടതിയിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണി.......
സ്വകാര്യ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. ദീപക്കിനെ മനഃപൂർവം അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ഷിംജിത ഏഴ് വീഡിയോകളാണ് ചിത്രീകരിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ, ആസൂത്രിതമായ പ്രചരണം
ഫോണിൽ പകർത്തിയ ഏഴോളം വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് ഇൻസ്റ്റഗ്രാം വഴി ഷിംജിത പ്രചരിപ്പിച്ചത്. ......
തിരുവനന്തപുരം: സോളാർ കേസിനെച്ചൊല്ലി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും മന്ത്രി കെ.ബി. ഗണേശ് കുമാറും തമ്മിലുള്ള വാക്പോര് മുറുകുന്നു. ......
ന്യൂഡൽഹി: രാജ്യത്തെ ഭൂമി ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനും വ്യാജരേഖകൾ വഴിയുള്ള തട്ടിപ്പുകൾ തടയാനും 'ബ്ലോക്ക്ചെയിൻ' (Blockchain) സാങ്കേതികവിദ്യ നടപ്പിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഭൂമി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വസ്തു തർക്കങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ നിർദ്ദേശം നൽകിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
സുരക്ഷയും വിശ്വാസ്യതയും ഒരിക്കൽ രേഖപ്പെടുത്തിയാൽ പിന്നീട് തിരുത്തലുകൾ വരുത്താൻ സാധിക്കാത്ത (Tamper-proof) സുരക്ഷിതമായ ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക്ചെയിൻ. ......
ദാവോസ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സമിതിയിൽ (ബോർഡ് ഓഫ് പീസ്) ചേരാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിപക്ഷ വിമർശനം. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം ആദ്യമായാണ് മോദി തിരുവനന്തപുരത്തെത്തുന്നത്. ......
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.......
കൊച്ചി: ട്വന്റി 20 പാര്‍ട്ടി ഒരു നനഞ്ഞ പടക്കമാണെന്നും സാബു എം. ജേക്കബിന്റെ എന്‍ഡിഎ പ്രവേശനം തികച്ചും കമ്പനി ലാഭത്തിന് വേണ്ടിയാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസാരംഭത്തിൽ കാര്യങ്ങളിൽ വിജയം, അംഗീകാരം, ആരോഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. ശത്രുബാധ കുറയും.......